കശ്മീരില്‍ ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ ദുരൂഹതയുണ്ട്- ഫാറൂഖ് അബ്ദുളള

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ കേന്ദ്ര ഭരണകൂടത്തെ വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂക്ക് അബ്ദുള്ള. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫാറൂക്ക് അബ്ദുള്ളയുടെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാണിച്ചാണ് തീരുമാനം. 

ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ എന്തോ ദു​രൂ​ഹ​ത​യുണ്ടെന്നും, സത്യത്തില്‍ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ബിജെപി മുന്നോട്ട് വെക്കുന്ന ആശയം നടപ്പാക്കാനുള്ള അവസരമായിരുന്നു അതെന്നും ഫാറൂക്ക് അബ്ദുള്ള പറഞ്ഞു. 'രണ്ട് തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനുള്ള തടസം എന്താണെന്ന് മനസിലാകുന്നില്ല. കശ്മീരിലെ എല്ലാ പാര്‍ട്ടികളും ഒന്നടങ്കം നിയമസഭ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എത്ര കാലം ഗവര്‍ണര്‍ ഭരണം കശ്മീര്‍ ജനത സഹിക്കും. കശ്മീരില്‍ ബിജെപിയ്ക്ക് സ്ഥാനമില്ലെന്ന് ഉറപ്പ് ഉള്ളത്‌ കൊണ്ടാണ് കേന്ദ്രം ഇങ്ങനെ ചെയ്യുന്നത്'- ഫാറൂക്ക് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ സ്ഥാനാര്‍ഥി പട്ടിക ഒരാഴ്ചക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് ഫാറൂക്ക് അബ്ദുള്ള വ്യക്തമാക്കി. ഏപ്രില്‍ 19-ന് തുടങ്ങുന്ന ലോകസഭ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായാണ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 9 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More