ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

ആധുനിക കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിലൊന്നായ വൈക്കം സത്യാഗ്രഹം നടന്നിട്ട് 100 വര്‍ഷമാകുന്നു. ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി എന്നീ അത്ഭുത മനുഷ്യരുടെ സാന്നിദ്ധ്യം കൊണ്ട് സാമൂഹിക- സ്വാതന്ത്ര്യ ചരിത്രത്തില്‍ ആഴത്തില്‍ അടയാളപ്പെടുത്തപ്പെട്ട സമരമാണ് വൈക്കം സത്യാഗ്രഹം. ക്ഷേത്രത്തിന് സമീപമുളള റോഡില്‍ കൂടി അവര്‍ണര്‍ക്ക് വഴി നടക്കാന്‍ വേണ്ടി നടത്തിയ ഈ സമരം ഇന്ത്യയില്‍ തന്നെ ആദ്യത്തേതായിരുന്നു.

1923 ഡിസംബറില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാകിനട സമ്മേളനത്തില്‍ വെച്ചാണ് വൈക്കം സത്യാഗ്രഹമെന്ന ആശയം ടി കെ മാധവന്‍ അവതരിപ്പിക്കുന്നത്. 1924 ജനുവരിയില്‍ എറണാകുളത്തുവെച്ച് നടന്ന കേരളത്തിലെ കോണ്‍ഗ്രസ് സമിതി സമരത്തിന് നേതൃത്വം നല്‍കാന്‍ ടി കെ മാധവന്‍, കെ പി കേശവമേനോന്‍ തുടങ്ങിയ ആളുകളെ ചുമതലപ്പെടുത്തി. 1924 മാര്‍ച്ച് മുപ്പതിന് നിരവധി ആളുകള്‍ വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഒത്തുകൂടി. എന്നാല്‍ അവര്‍ണ സമുദായത്തില്‍പ്പെട്ടവര്‍ വഴിനടക്കരുതെന്ന് തിട്ടൂരമിറക്കിയ സവര്‍ണര്‍ ക്ഷേത്രപരിസരത്ത് സമരം നടത്തുന്നതും വിലക്കി. കുഞ്ഞപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരും എല്ലാ വിലക്കുകളും മറികടന്ന് വഴി നടക്കാന്‍ ഒരുമ്പെട്ടിറങ്ങി. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രധാന സമര നേതാക്കളെല്ലാം അറസ്റ്റ് വരിക്കുന്ന സ്ഥിതിയുണ്ടായി. അതിനിടെ ശ്രീനാരായണ ഗുരു വൈക്കത്തെത്തി. വെല്ലൂര്‍ മഠത്തില്‍ താമസിച്ച് സമരത്തിന് നേതൃത്വം നല്‍കി. 

1925 മാര്‍ച്ച് ഒന്‍പതിന് ഗാന്ധിജിയും വൈക്കത്തെത്തി. ഇണ്ടംതുരുത്തി മനയിലെത്തി ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ച പരാജയപ്പെട്ടു. ബ്രിട്ടീഷ് പൊലീസ് കമ്മീഷണര്‍ ഗാന്ധിയെ പലതവണ കണ്ട് സന്ധി സംഭാഷണം നടത്തി. റോഡിലെ വേലികളും കാവല്‍പുരകളും എടുത്തുമാറ്റാന്‍ പൊലീസ് നിര്‍ബന്ധിതരായി. കിഴക്കേ നട ഒഴിച്ചുളള എല്ലാ റോഡുകളും എല്ലാവര്‍ക്കുമായി അവര്‍ തുറന്നുകൊടുത്തു. പരിമിതമായ ലക്ഷ്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരു സമരം അതിവിപുലമായ സാമൂഹിക ഫലം ഉളവാക്കിയതിന്റെ ചരിത്രമാണ് വൈക്കം സത്യാഗ്രഹത്തിനുളളത്. ക്ഷേത്രപ്രവേശനം എന്ന ആവശ്യം പോലും ആ സമരത്തിനു പിന്നില്‍ ഉണ്ടായിരുന്നില്ല.

വൈക്കം ക്ഷേത്രത്തിന് ചുറ്റുമുളള നടവഴികളിലൂടെ സഞ്ചരിക്കാനുളള സ്വാതന്ത്ര്യം അവര്‍ണര്‍ക്കും വേണമെന്ന താരതമ്യേന ലഘുവായ ആവശ്യമാണ് അത് ഉന്നയിച്ചത്. സവര്‍ണരുടെ ശക്തമായ ചെറുത്തുനില്‍പ്പുകൊണ്ട് പരിമിതമായ ആ ലക്ഷ്യം പോലും പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ ആ സമരത്തിന് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. സമരാവസാനവും ക്ഷേത്രത്തിന്റെ കിഴക്കേ നട സവര്‍ണര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന ഒന്നായി അവശേഷിച്ചു. എങ്കിലും ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ യുഗനിര്‍ണായക സന്ദര്‍ഭങ്ങളിലൊന്നായി വൈക്കം സത്യാഗ്രഹം മാറി. ജാതിമേല്‍ക്കോയ്മക്കെതിരെ പിന്നീട് നടന്ന പല സമരങ്ങള്‍ക്കുമുളള ഊര്‍ജ്ജവുമായി ആ സമരം.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 minutes ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More