'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടതിനു പിന്നാലെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പളളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ ആര്‍എസ്എസുകാര്‍ കൊല്ലുന്നത് 2017-ലാണെന്നും അന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയനായിരുന്നെന്നും രാഹുല്‍ പറഞ്ഞു. അന്വേഷണം നടത്തിയത് പിണറായി വിജയന്റെ പൊലീസാണ്, റിയാസ് മൗലവി കൊലക്കേസില്‍ ഗൂഢാലോചനയില്ലെന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്. ആ പൊലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ചാണ് ഇന്ന് ആര്‍എസ്എസുകാരായ പ്രതികളെ കോടതി വെറുതെ വിടുന്നത്- രാഹുല്‍ പറഞ്ഞു.

രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത് ഈ അടുത്താണെന്നും കുറ്റമറ്റ അന്വേഷണമാണ് ആ കേസിലെ വേഗത്തിലുളള വിധിക്ക് കാരണമെന്നും രാഹുല്‍ പറഞ്ഞു. 'രഞ്ജിത് കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ആര്‍എസ്എസുകാര്‍ കൊന്ന ഷാന്റെ കേസില്‍ ഈ കുറ്റമറ്റ വേഗതയില്ല. അതുകൊണ്ടുതന്നെ കേസില്‍ ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല. ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി 'സംഘിയുടെ പേടിസ്വപ്നം' വിജയനാണെന്ന് പ്രത്യേകം പറയണ്ടാലോ. റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയാ... മതേതര കേരളം കണക്ക് വീട്ടുക തന്നെ ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ  വിട്ട കോടതിവിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ആര്‍എസ്എസുകാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രൊസിക്യൂഷനും ഒത്തുകളിച്ചെന്നും കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച കൊലപാതകക്കേസിലെ പ്രതികളെ വെറുതെവിട്ടത് പൊലീസിന്റെ പരാജയമാണെന്നും ഭരണനേതൃത്വത്തിനും അതില്‍ പങ്കുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 15 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 16 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 18 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More