കൊച്ചി: ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഈ മാസം 18 നു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഡൌണ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് തൃശ്ശൂര്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണ് പരിഗണിക്കാനായി മാറ്റിയത്. ജസ്റ്റിസുമാരായ അനു ശിവരാമന്, എം.ആര് അനിത എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് കേസ് പരിഗണിച്ചത്.
ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കേന്ദ്ര സര്‍ക്കാരിനു സമയം അനുവദിച്ചുകൊണ്ടാണ് ഹര്‍ജികള്‍ മാറ്റിയത്. ആപ്പുമായി ബന്ധപ്പെട്ടു ശേഖരിക്കുന്ന വിവരങ്ങളുടെ സ്വകാര്യത, മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമോ എന്ന സംശയം എന്നിവയ്ക്ക് അടുത്ത സിറ്റിങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും