തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. പ്രതിവാരം 45 സര്‍വീസുകള്‍ എന്നതാണ് കേരളത്തിന്റെ നിലപാട്. വന്ദേ ഭാരത് ദൌത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ 39 സര്‍വീസുകള്‍ നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിമാന യാത്രകൂളിയില് പ്രത്യേകം ചിലര്‍ക്ക് ഇളവ് അനുവദിക്കാനാവില്ല. ആകെ 20 ഓളം രാജ്യങ്ങളിലെ പ്രവാസികള്‍ രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ എത്തും. രാജ്യത്താകെ നടത്തുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ മഹാഭൂരിപക്ഷവും കേരളത്തിലെക്കാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വ്യക്തമാക്കി.