പ്രത്യേക ട്രെയിനിൽ കേരളത്തിനകത്തെ യാത്ര തടഞ്ഞു

ലോക്ഡൗൺ കാലത്തെ പ്രത്യേക ട്രെയിനുകളിൽ കേരളത്തിനത്തെ യാത്രക്ക് ടിക്കറ്റ് അനുവദിക്കില്ല. ഡൽഹിയിൽ നിന്ന് കേരത്തിലേക്ക് വരുന്ന ട്രെയിനുകളിലാണ് കേരളത്തിലെ ഒരു സ്റ്റേഷനിൽ നിന്ന മറ്റൊരു സ്റ്റേഷനിലേക്കുളള യാത്രക്ക് അനുമതി നിഷേധിച്ചത്. ഡൽഹിയിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് കോഴിക്കോട് എറണാകുളം തിരുവനന്തപുരം സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.  കോഴിക്കോട് നിന്ന് എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. തിരിച്ചും ടിക്കറ്റ് ബുക്കിം​ഗിന് അവസരമുണ്ടായിരുന്നു. ഈ ബുക്കിം​ഗുകളാണ് റെയിൽവെ റദ്ദാക്കിയത്.

കേരളത്തിന്റെ ആവശ്യ പ്രകാരമാണ് ബുക്കിം​ഗ് നടപടിയെന്ന് റെയിൽവെ അറിയിച്ചു. ജില്ല വിട്ടുള്ള യാത്ര അനുവദിക്കരിതെന്നാണ് കേരളം റെയിൽവേയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് പുറത്ത് വരുന്നവരെ ക്വാറന്റൈൻ ചെയ്യാനുള്ള ദൗത്യത്തിലാണ് കേരളമെന്നും അന്തർ ജില്ലാ യാത്രകൾ ആരംഭച്ചാൽ ഈ നടപടി താളം തെറ്റുമെന്നാണ് കേരളം ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അന്തർ ജില്ലാ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര‍്ക്ക് പണം മടക്കി നൽകുമെന്ന് റെയിൽവെ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More