ഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട വിശദീകരണത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് രാജ്യത്താകെ ഒറ്റ വേതനം എന്നാ സംവിധാനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. പുറമേ ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി 9 ഇന പദ്ധതികള്‍ നടപ്പാക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും രണ്ടുമാസത്തേക്ക് 5 കിലോ അറിയും ഒരു കിലോ പയര്‍ ധാന്യങ്ങളും സൌജന്യമായി നല്‍കും. കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മെയ് 31 വരെ നീട്ടി നല്‍കും. കുടിയേറ്റ തൊഴിലാളികളുടെ സൌകര്യാര്‍ത്ഥം റേഷന്‍ കാര്‍ഡുകള്‍ രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന വിധത്തില്‍ പോര്ട്ടബിലി റ്റി നടപ്പാക്കും. തൊഴിലാളികളുടെ ശരാശരി വേതനം 182 രൂപയില്‍ നിന്ന് 202 രൂപയായി വര്‍ദ്ധിപ്പിച്ചു. നാട്ടിലേക്ക് തിരിച്ചു വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവിടെത്തന്നെ തൊഴില്‍ ഉറപ്പാക്കും.
നാലുലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരം ചെയ്തതായി ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു.