ഡല്‍ഹി: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സൌജന്യമായി വിമാന ടിക്കറ്റ് നല്കാന് അതതു രാജ്യത്തെ എമ്പസ്സികളുമായി ബന്ധപ്പെട്ട് സംവിധാനമൊരുക്കണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ ഏ.കെ.ആന്റണി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
ഏകദേശം അഞ്ചു ലക്ഷത്തോളം പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാനായി നോര്‍ക്ക റൂട്സ് വഴി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ മഹാഭൂരിപക്ഷവും സാമ്പത്തിക പ്രതിസന്ധിയില്‍ പ്പെട്ടുഴലുന്നവരാണ്. ഇത് മുന്‍കണ്ട് അവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണ മെന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഏ.കെ.ആന്റണി ആവശ്യപ്പെട്ടു.