കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിമാനമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു - വി. മുരളീധരന്‍

ഡല്‍ഹി: കേരളം ആവശ്യപ്പെട്ടാല്‍ പ്രവാസികളെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാന്‍ തയ്യാറാണെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന പലതീരുമാനങ്ങളും കേന്ദ്രമന്ത്രിയാണെങ്കിലും വി. മുരളീധരന്‍ അറിയുന്നില്ല എന്നാണു തോന്നുന്നത് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്‍. 

കേരളം കാര്യക്ഷമമായി ക്വാറന്‍റൈന്‍ സംവിധാനമൊരുക്കിയാല്‍ കേന്ദ്രം കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ തയ്യാറാണ്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക്  ക്വാറന്‍റൈന്‍ സംവിധാനമൊരുക്കാന്‍ സംസ്ഥാനത്തിന്റെ സംവിധാനങ്ങള്‍ അപര്യാപതമാണ് എന്ന കാര്യം വ്യക്തമാണ്. പാസില്ലാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ തടയുന്നത് ഇക്കാരണത്താലാണ്. ആ രീതിയില്‍ പ്രവാസികളെ വിമാനത്താവളത്തില്‍ നിര്‍ത്താനാവില്ല - വി.മുരളീധരന്‍ പറഞ്ഞു.

വകുപ്പ് മന്ത്രിയറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന കേരളത്തിന്റെ ശൈലിയിലല്ല കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി മലര്‍ന്നു കിടന്നു തുപ്പരുതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More