എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ ഉടൻ

എട്ട് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അനുവദിക്കാമെന്ന് റെയില്‍വെ സമ്മതിച്ചതായി മുഖ്യമന്ത്രി . ബംഗളൂരു-ട്രിവാന്‍ഡ്രം ഐലന്‍റ് എക്സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.  കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷയെ കരുത്തി നോണ്‍ എസി ട്രെയിനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഡെല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ ഇതുവരെ ലഭ്യമാകാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ക്കൊപ്പം ഐആര്‍സിറ്റി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുക വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗികമല്ല. എസി ട്രെയിനിന്‍റെ ഫെയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ നോണ്‍ എസി വണ്ടിയില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാനുള്ള മാര്‍ഗം തേടിയിട്ടുണ്ട്. ടിക്കറ്റ് അവര്‍ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഡെല്‍ഹിയിലെ ഹെല്‍പ്പ്ഡെസ്ക്ക് ഇത് ഏകോപിപ്പിക്കും. സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. ഡെല്‍ഹിയില്‍ നിന്നടക്കം പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വെ തയ്യാറാകുന്നുണ്ട്. ഡെല്‍ഹിയില്‍നിന്ന് ഒന്നുരണ്ടു ദിവസത്തിനകം ട്രെയിന്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍  ലഭിക്കുന്ന വിവരം. ഇവിടെ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങള്‍ അനുമതി നല്‍കി.  മെയ് 18 മുതല്‍ ജൂണ്‍ 14 വരെ 28 ട്രെയിനുകള്‍ പശ്ചിമ ബംഗാളിലേക്കുണ്ടാകും എന്ന അറിയിയിപ്പു വന്നതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More