കൊവിഡ് ബാധിതർ വർദ്ധിക്കുന്നു; വയനാട്ടിൽ അതീവ ജാ​ഗ്രത

 വയനാട് ജില്ലയിൽ ഇന്ന് 5 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോ​ഗികളുള്ള ജില്ലയായി വയനാട്.  ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേത്തു നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം പകർന്നത്. കണ്ടടെയെൻമെന്റ് സോണിലും ഹോട്ടസ്പോട്ടിലുമാണ്  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. മെയ് 7 ന് വിദേശത്ത് നിന്ന് എത്തിയ സ്ത്രീയും ഭർത്താവുമാണ് രോ​ഗികൾ. 13 ആം തീയതിമുതൽ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഇവർ. ചീരാൽ സ്വദേശികളാണ് . ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് എത്തിയ യുവാവിനും ചീരാലിൽ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന സഹോദരനാണ് മറ്റൊരു രോ​ഗി.

മറ്റ് രോണ്ട് രോ​ഗികൾ തിരുനെല്ലിയിലെ പനവല്ലിയിലാണ്. ഈ പ്രദേശത്ത് ആദ്യം രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ട ലോറി ഡ്രൈവറുടെ മകളുടെ സമ്പർക്കപ്പെട്ടികയിലുള്ള ഒരു കുട്ടിക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. ഈ കുട്ടിക്ക് ഒരു വയസ്സുമാത്രമാണ് ഉള്ളത്. പനവല്ലിയിൽ ആദിവാസികൾ ഏറെയുള്ള പ്രദേശമായതിനാൽ അതീവ ജാ​ഗ്രതാ നിർദ്ദേശമുണ്ട്. ഇവിടെയുള്ള 3 കോളനികൾ പൂർണമായും അടച്ചിടും. പുറമെ നിന്ന് ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ആരെങ്കിലും ഇവിടങ്ങളിൽ നിന്ന് പുറത്തുവന്നാൽ ക്വാറന്റൈൻ ചെയ്യാനാണ് തീരുമാനം കഴിഞ്ഞ ദിവസം വയനാട്ടിൽ 3 പൊലീസുകാർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കത്തിലുള്ളവരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. കൂടുതൽ പൊലീസുകാർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More