മാനന്തവാടിയിലും ബത്തേരിയിലും നിയന്ത്രണം ശക്തമാക്കും; വെള്ളമുണ്ട പഞ്ചായത്ത് അടച്ചു

വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച 5 പേർ ഉൾപ്പെടെ 19 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 2030 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 200 ഓളം പേരെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. വെള്ളമുണ്ട പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ ജില്ലാ ഭരണകൂടം നിശ്ചയിച്ചു. എടവക, തിരുനെല്ലി പഞ്ചായത്തുകളും മാനന്തവാടി മുൻസിപ്പാലിറ്റിയും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളുടെ നിയന്ത്രണം ഡെപ്യൂട്ടി കളക്ടർക്ക് നൽകി. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ തൊണ്ടർനാട് പഞ്ചായത്തുകളിലും നിയന്ത്രണമുണ്ട്. ട്രക്ക് ഡ്രൈവർക്ക് പുറമെ ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്ന് മറ്റൊരാൾക്ക് കൂടി രോ​ഗം പകർന്നിരുന്നു. ഇയാൾക്ക് ഇന്നലെയാണ് രോ​ഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ബത്തേരി താലൂക്കിലെ ചീരാൽ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ജില്ലയിലെ 3 പൊലീസുകാർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് 70 ഓളം പൊലീസുകാർ നിരീക്ഷണത്തിലാണ്. രോ​ഗം സ്ഥിരീകരിച്ച ഒരു പൊലീസുകാരന് 72 ഇടങ്ങളിൽ സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ പൊലീസുകാരന് 52 ഇടങ്ങളിലാണ് സമ്പർക്കം. മൂന്നാമത്തെ പൊലീസുകാരൻ ഡിവൈഎസ്പിയുടെ സുരക്ഷ ചുമതലയുള്ളയാളാണ്. ഇയാളുടെ സമ്പർക്ക പട്ടിക പുറത്തുവന്നിട്ടില്ല.

ജില്ലയിൽ ആകെ 23 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 5 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോ​ഗികളുള്ള ജില്ലയായി വയനാട്. രോ​ഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേത്തു നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം പകർന്നത്. കണ്ടടെയെൻമെന്റ് സോണിലും ഹോട്ടസ്പോട്ടിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. മെയ് 7-ന് വിദേശത്ത് നിന്ന് എത്തിയ സ്ത്രീയും ഭർത്താവുമാണ് രോ​ഗികൾ. 13 ആം തിയ്യതി മുതൽ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഇവർ. ചീരാൽ സ്വദേശികളാണ്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് എത്തിയ യുവാവിനും ചീരാലിൽ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന സഹോദരനാണ് മറ്റൊരു രോ​ഗി. മറ്റ് രണ്ട് രോ​ഗികൾ തിരുനെല്ലിയിലെ പനവല്ലിയിലാണ്. ഈ പ്രദേശത്ത് ആദ്യം രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ട ലോറി ഡ്രൈവറുടെ മകളുടെ സമ്പർക്കപ്പെട്ടികയിലുള്ള ഒരു കുട്ടിക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. ഈ കുട്ടിക്ക് ഒരു വയസ്സുമാത്രമാണ് ഉള്ളത്. പനവല്ലിയിൽ ആദിവാസികൾ ഏറെയുള്ള പ്രദേശമായതിനാൽ അതീവ ജാ​ഗ്രതാ നിർദ്ദേശമുണ്ട്. ഇവിടെയുള്ള 3 കോളനികൾ പൂർണ്ണമായും അടച്ചിടും. പുറമെ നിന്ന് ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ആരെങ്കിലും ഇവിടങ്ങളിൽ നിന്ന് പുറത്തുവന്നാൽ ക്വാറന്റൈൻ ചെയ്യാനാണ് തീരുമാനം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More