ബം​ഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; 3 സംസ്ഥാനങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം

ബം​ഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂന മർദ്ദം. ഇന്ന് വൈകീട്ട് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബം​ഗാൾ ഉൾക്കടലിൽ രണ്ട് ദിവസം മുമ്പാണ് ന്യൂനമർദ്ദം രൂപം കൊണ്ടത്. അംഫാൻ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 5 മണിയോടെ വീശിയടിക്കുമെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും ചുഴലിക്കാറ്റ് നീങ്ങുക. നിലവിൽ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്ഥാനം ഒഡീഷ തീരത്തെ പരദ്വീപിന് 1100 കിലോമീറ്റർ ദൂരെയാണ്.

ആന്ധ്ര, ഒഡീഷ, ബം​ഗാൾ സംസ്ഥാനങ്ങൾക്ക് അതിജാ​ഗ്രതാ നിർദ്ദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ കനത്ത മഴക്കും 95 കിലോമീറ്റർ വേ​ഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒഡീഷയിൽ 12 ജില്ലകളിലാണ് കനത്തമഴക്ക് സാധ്യതയുള്ളത്. കേരളത്തിലും മഴക്ക് സാധ്യതയുണ്ട്. വരുന്ന 4 ദിവസങ്ങളിൽ കേരളത്തിൽ മഴ പെയ്യും. 4 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. .

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More