അമൃതസര്‍: പഞാബില്‍ ലോക്ക് ഡൌണ്‍ ഈ മാസം (മേയ്) 31 വരെ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി ഇപ്പോള്‍ നിലവിലുള്ള കര്‍ഫ്യു പിന്‍വലിച്ചു.
ലോക്ക് ഡൌണ്‍ മൂന്നാം ഘട്ടം അവസാനിക്കുന്ന മേയ് 17 നു ശേഷം പൊതുഗതാഗതം ആരംഭിക്കാനും റെഡ് സോണില്‍ പെടാത്തയിടങ്ങളില് പരമാവധി ഇളവുകള്‍ നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്കും വ്യാപാരികള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.