ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന

ഇന്ത്യയിൽ  കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയ്യായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകമാനം 4987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ പുതുതായി രോ​ഗം ബാധിച്ചവരുടെ എണ്ണം 3970 ആയിരുന്നു. 24 മണിക്കൂറിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന എണ്ണമാണ്. 120 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത്. കൊവിഡ് ബാധികരുടെ ആകെ എണ്ണം തൊണ്ണൂറായിരം കടന്നു. 90927 പേരാണ് രോ​ഗബാധിതർ.

മഹാരാഷ്ട്ര, ​ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്,രാജസ്ഥാൻ,ഡൽഹി  സംസ്ഥാനങ്ങളിലാണ് ഏറ്റവും കുടുതൽ രോ​ഗബാധിതരുള്ളത്. മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതും ഈ സംസ്ഥാനങ്ങളിൽ തന്നെയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1606 പേരാണ് ​രോ​ഗബാധിതരായത്. 67 പേർ മരിച്ചു. മരണ സംഖ്യ 1135 ആയി ഉയർന്നു. ഇതുവരെ 7088 പേര്‍ രോഗമുക്തി നേടി. ഇന്ന് മാത്രം 505 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. സംസ്ഥാനത്ത് 22483 പേരാണ് ചികിത്സയിലുള്ളത്. 18555 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3260 പേരാണ് ഇതിനോടകം രോഗമുക്തി നേടി. പതിനാലായിരത്തോളം പേരാണ് മുംബൈയിൽ ചികിത്സയിലുളളത്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More