യുഎഇയിൽ നിന്ന് കേരളത്തിൽ എത്തിയ 5 പേർക്ക് കൊവിഡ് ലക്ഷണം

യുഎഇയിൽ നിന്ന് കേരളത്തിൽ എത്തിയ 5 പേർക്ക് കൊവിഡ് ലക്ഷണം. കരിപ്പൂരിൽ വിമാനമറങ്ങിയ നാല് പേർക്കും  നെടുമ്പാശേരിയിൽ എത്തിയ ഒരാൾക്കുമാണ് രോ​ഗലക്ഷണമുള്ളത് . 3 പേർ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോട് ജില്ലക്കാരനുമാണ്. മലപ്പുറം ജില്ലക്കാരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ളയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. വിമാനത്താവളത്തിലെ തെർമൽ പരിശോധനയിലാണ് രോ​ഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് ഇവരെ പ്രത്യേക വഴിയിലൂടെ ആംബുലൻസിൽ എത്തിച്ചു.

ഇന്നലെ വൈകീട്ട്  ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽ നിന്നെത്തിയ ത‍ൃശ്ശൂർ സ്വദേശിക്കാണ് രോ​ഗലക്ഷണമുള്ളത്. വിമാനത്താവളത്തിലെ തെർമൽ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കൊവിഡ് ചികിത്സാ കേന്ദ്രമായ കളമശ്ശേരി മെഡിക്കൽ കോളിജിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഇന്നലെ 175 പേരാണ് ​ദുബായിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയത്.

വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ പ്രവാസികളുമായി കേരളത്തിലേൽ 3 വിമാനങ്ങൾ എത്തി.  ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ വിമാനങ്ങളുമാണ് എത്തിയത്. 544 പ്രവാസികളാണ് മടങ്ങിയെത്തിയത്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More