ലോകത്ത് കൊവിഡ് -19 വ്യാപനം ഏറ്റവും രൂക്ഷമായ 11-ാമത് രാജ്യമായി ഇന്ത്യ. 96,640 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് -19 മൂലം 3,033 പേരാണ് ഇന്ത്യയില്‍ മരണമടഞ്ഞത്. 1,20,198 രോഗം സ്ഥിരീകരിക്കുകയും 6,988 പേര് മരണമടയുകയും ചെയ്ത ഇറാനാണ് ഇന്ത്യയുടെ തൊട്ടു മുകളില്‍ 10 -ാം സ്ഥാനത്ത് നില്‍ക്കുന്നത്.
കൊവിഡ് -19 വ്യാപന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. അമരിക്കയില്‍ ഇതുവരെ പതിനഞ്ചു ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 90,978 പേര് മരണപ്പെട്ടു. തൊട്ടു താഴെ 2,81,752 രോഗികളുള്ള റഷ്യയും തൊട്ടു പിറകെ രണ്ടു ലക്ഷത്തിലധികം രോഗികളുള്ള സ്പെയിന്, ബ്രിട്ടന്, ബ്രസീല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമാണ്. ഒന്നേമുക്കാല്‍ ലക്ഷം രോഗികളുള്ള ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ക്ക് പിറകെ 9-ാമതായി ഒന്നര ലക്ഷത്തോളം രോഗികളുള്ള തുര്‍ക്കിയും 10-ാമതായി ഇറാനും 11-ാമതായി ഇന്ത്യയുമാണ്. 92, 273 രോഗികളുള്ള പെറുവും 82,954 രോഗികളുള്ള ചൈനയുമാണ് 12 ഉം 13 ഉം സ്ഥാനങ്ങളില്‍ ഇന്ത്യക്ക് തൊട്ടു പിറകിലായി ഉള്ളത്.
അതേസമയം മരണ നിരക്കിന്റെ കാര്യത്തില്‍ പട്ടിക വ്യത്യസ്തമാണ് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് 34, 636 പേര് മരണപ്പെട്ട ബ്രിട്ടനും ഏകദേശം തൊട്ടടുത്ത് മരണ സംഖ്യയുള്ള ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും. തൊട്ടു പിറകില്‍ 16,122 പേര് മരണപ്പെട്ട ബ്രസീലും പതിനായിരത്തില്‍ താഴെ മരണ സംഖ്യയുള്ള ജര്‍മ്മനി, ഇറാന്, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളുമാണ് .