മദ്യകടകൾ തുറക്കാൻ ഉത്തരവ് ഇറങ്ങി; വിൽപന ബുധനാഴ്ച തുടങ്ങിയേക്കും

സംസ്ഥാനത്ത് മദ്യകടകൾ തുറക്കാൻ സർക്കാർ ഉത്തരവ് ഇറങ്ങി. രാവിലെ 9 മണിമുതൽ 5 മണിവരെയാകും പ്രവൃത്തി സമയം. മദ്യകടകൾ തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്ലറ്റുകൾക്ക് പുറമെ ബാറുകൾ വഴിയും മദ്യം വിൽക്കും. തിരക്ക് ഒഴിവാക്കാനാണ് ബാറുകൾ വഴി മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയത്. മൊബൈൽ അപ്പിലൂടെ വെർച്ച്വൽ ക്യൂ ടോക്കൺ സംവിധാനം വഴിയാകും മദ്യ വിൽപന.

മുന്നൂറോളം ബിവറേജസ്, കൺസ്യൂമർ ഔട്ടലറ്റ്കൾക്ക് പുറമെ 340 ഓളം ബാറുകളും മദ്യവിൽപ്പനക്ക് താൽപര്യം അറിയിച്ചിട്ടുണ്ട്. ഒരാൾക്ക് പരമാവധി 3 ലിറ്റർ മദ്യമാണ് വാങ്ങാനാവുക. അ‍ഞ്ച് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഒരാൾക്ക് മദ്യം വാങ്ങാനാവുക. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ മാർ​ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വിൽപന. ബുധനാഴ്ച മുതൽ മദ്യകടകൾ തുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മൊബൈൽ ആപ്പിന്റെ ട്രയൽ റൺ ഇന്നും നാളെയുമായി നടക്കും. ഇത് വിജയിച്ചാലാകും ബുധനാഴ്ച മുതൽ മദ്യ വിൽപന 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More