എസ്എസ്എൽസി പരീക്ഷ നടത്താൻ കേന്ദ്രസർക്കാറിന്റെ അനുമതി

എസ്എസ്എൽസി പരീക്ഷ നടത്താൻ കേന്ദ്രസർക്കാറിന്റെ അനുമതി. സംസ്ഥാനത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. പരീക്ഷ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളും സിബിഎസ് സിയും കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു. ലോക്ഡൗൺ മാർ​ഗ നിർദ്ദേശങ്ങൾ അനുസരിച്ചാവണം പരീക്ഷ നടത്തേണ്ടതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കണ്ടെയെൻമെന്റ് സോണുകളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിൽ എത്തുന്ന വിദ്യാർത്ഥികൾ അധ്യാപകർ സ്കൂൾ ജീവനക്കാര്‍ നിർബന്ധമായും ഫേസ് മാസ്ക് ധരിക്കണം. വിദ്യാർത്ഥികളെ തെർമൽ സ്ക്രീനിം​ഗിന് വിധേയരാക്കണം, സാനിറ്റൈസർ നൽകണം, സാമൂഹ്യ അകലം പാലിക്കണം എന്നീ നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ നൽയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്താൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച കത്ത് കൈമാറി. പരീക്ഷ തിയ്യതി സംബന്ധിച്ച് സംസ്ഥാന സർക്കാറുകളും, സിബിഎസ് സി അടക്കമുള്ള ബോർഡുകളുമാണ് തീരുമാനം എടുക്കുക. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More