ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 അതിവേഗം പടരുന്നു. മരണ സംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 911പേരാണ് മരണപ്പെട്ടത്. ഇന്നലെ 1113 പേരും ചൊവ്വാഴ്ച 731 പേരുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 18,894ആയി. ബ്രസീലില്‍ ഇതുവരെ 1,16,683 പേര് രോഗ വിമുക്തി നേടി. ഇപ്പോള്‍ 1,57,780 പേര് ചികിത്സയിലാണ്. ഇതില്‍ 8,318 പേരുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21, 472 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 293,885 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ രോഗീകളുടെ എണ്ണത്തില്‍ യൂറോപ്പിലെ ബ്രിട്ടന്, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് മുകളിലാണ്.