ബെവ് ക്യു ആപ്പിന് അനുമതി വൈകുന്നു

മദ്യം വിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിന് അനുമതി വൈകുന്നു. ആപ്പിന് ​ഗൂ​ഗിളിന്റെ സാങ്കേതിക അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ​ഗൂ​ഗിൾ എട്ട് സുരക്ഷാ പ്രശ്നമാണ് ഉന്നയിച്ചിട്ടുള്ളത്. ഈ പ്രശ്നങ്ങൾ ഇന്ന് പരി​ഹരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്നം പരിഹരിച്ച് 24 മണിക്കൂറിന് ശേഷം മാത്രമെ അനുമതി സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളു. ഇതിന് ശേഷം മാത്രമാണ് ട്രയൽ റൺ നടത്താനാവുക. ആപ്പ് എന്ന് പ്രവർത്തനമ ക്ഷമമാകും എന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനം ആയിട്ടില്ല. ഇന്നും നാളെയും ട്രയൽ റൺ നടത്തി ശനിയാഴ്ച മുതൽ പ്രവർത്തന ക്ഷമമാകും എന്നായിരുന്നു ധാരണ.

എറണാകുളത്ത് ഫെയർകോഡ് എന്ന സ്ഥാപനമാണ് ആപ്പ് നിർമിച്ചത് ബെവ്കോ കൺസ്യൂമർ ഫെഡ് ഔട്ടലറ്റുകളുടെ ലിസ്റ്റിം​ഗ് ആപ്പിൽ പൂർത്തിയായിട്ടുണ്ട്. മദ്യം പാർസലായി വിൽക്കാൻ തയ്യാറുള്ള ബാറുകളെയും ആപ്പിൽ ഉൾപ്പെടുത്തും. തയ്യാറുള്ള ബാറുകാരോട്  ഇതിനായി സമ്മതപത്രം നൽകാൻ എക്സൈസ് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ബാറുകളിലെ പാർസർ സൗകര്യം നിശ്ചിത കാലത്തേക്കായിരിക്കും. ബെവ്കൊ ഔട്ടലറ്റുകളുടെ നിരക്കിലാകും  ബാറുകളിൽ നിന്ന് മദ്യം വിൽക്കുക. ഉപഭോക്താവിന്  പോസ്റ്റൽ കോഡ് വഴിയാണ് കടകൾ തെരഞ്ഞെടുക്കാനാവുക. കൺടെയ്ൻമെന്റ് സോണിലും ഹോട്ട് സ്പോട്ടിലും മദ്യകടകൾ തുറക്കാൻ അനുവദിക്കില്ല. തുടക്കത്തിൽ ബെവ് ക്യൂ ആപ്പിന് പ്രതിദിനം 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More