ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 338 പേര് മരണപ്പെട്ടു. ഇന്നലെ രാജ്യത്ത് 363 ഉം ബുധനാഴ്ച 545 പേരുമാണ് മരണപ്പെട്ടത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുത്തനെ കുറഞ്ഞിരുന്നു. ചൊവ്വാഴ്ച 160 പേരും തിങ്കളാഴ്ച 170 പേരുമാണ് മരണപ്പെട്ടത്. എന്നാല്‍ പിന്നീട് വീണ്ടും മരണനിരക്ക് ഉയരുകയാണുണ്ടായത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,042 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്.
ബ്രിട്ടനില്‍ കഴിഞ്ഞ 3 ദിവസങ്ങളായി രോഗീ വര്‍ദ്ധനവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,615 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,50,908 ആയി.