എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: കര്‍ശന സുരക്ഷയൊരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ കര്‍ശന നിയന്ത്രണങ്ങളോടെയും സുരക്ഷ ക്രമീകരണങ്ങളോടെയുമാണ് നടത്തുകയെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക്          ലോക്ക് ഡൌണിനു മുന്പ് നടത്തിയ പരീക്ഷകളില്‍ ബാക്കിയുള്ളത് നടത്തി പൂര്‍ത്തീകരിക്കാനാണ് ഈ മാസം 26 മുതല്‍ 30 പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്ധ്യാപകര്‍ നിര്‍ബന്ധമായും ഗ്ലൌസ് ധരിച്ചിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തെര്‍മല്‍ സ്ക്രീനിംഗ് നടത്തും. ക്വാറന്‍റൈനില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കും. പരീക്ഷാ ഉത്തരക്കടലാസുകള്‍ സെന്ററുകളില്‍ തന്നെ സൂക്ഷിക്കും. ഒരാഴ്ചക്ക് ശേഷം മാത്രമേ അത് സെന്ററില്‍ നിന്ന് കൊണ്ടുപോകൂ. പരീക്ഷക്ക് മുന്‍പ് തന്നെ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ സ്കൂളുകള്‍ അണു വിമുക്തമാക്കും. സോപ്പ്, സാനിറ്റൈസര്‍ എന്നിവ എല്ലാ സ്കൂളുകളിലും എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

പരീക്ഷ കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികള്‍ കുളിച്ച് ദേഹശുദ്ധി വരുത്തിയ ശേഷം മാത്രമേ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും നിലയില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More