കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്നും ഇതിനായി സർവകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. ബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫ്രൻസ് വഴിയാകും യോഗം ചേരുക.
യോഗത്തിന് മുന്നോടിയായി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം സർക്കാർ വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗവും വീഡിയോ കോൺഫ്രൻസ് വഴിയാകും സംഘിടിപ്പിക്കുക. യോഗത്തിന്റെ അജണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ചേരും എന്നാണ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.