ഇന്ത്യയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ മതിയെന്ന് കേന്ദ്രം

 വിദേശത്ത് ഇന്ത്യയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ മതിയെന്ന് കേന്ദ്ര സർക്കാർ. ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈന് ശേഷം അടുത്ത 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ആഭ്യന്തര-വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കേന്ദ്ര സർക്കാർ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാർ​ഗ നിർദ്ദേശം ഇറക്കിയത്. കേരളം ഈ രീതിയിലുളള ക്വാറന്റൈൻ ആണ് നടപ്പാക്കി വരുന്നത്.ഈ രീതി ഇപ്പോൾ കേന്ദ്രസർക്കാർ കൂടി അം​ഗീകരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാ​ഗമായി യാത്ര ചെയ്യുന്നവർ ഇന്ത്യയിൽ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയാമെന്ന് എഴുതി നൽകണം. ഇന്ത്യയിൽ 7 ദിവസം മുതൽ 14 ദിവസം വരെ നിരീക്ഷിക്കുകയും രോ​ഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ വീടുകളിലേക്ക് മാറ്റുകയും ചെയ്യും. തുടർന്ന് ഏതെങ്കിലും തരത്തിൽ രോ​ഗലക്ഷണം കണ്ടാൽ ആരോ​ഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.

അതേസമയം ​വിദേശത്ത് നിന്ന് എത്തുന്ന ​ഗർഭിണികൾ, ​ഗുരുതരമായ മറ്റ് രോ​ഗങ്ങൾ ഉള്ളവർ എന്നിവർക്ക് 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. ആരോ​ഗ്യ സേതു ആപ്പ് ഇവർ നിർബന്ധമായും ഡൗൺ ലോഡ് ചെയ്യണം. ആഭ്യന്തര വിമാനയാത്രക്കാർ, ട്രെയിൻ യാത്രക്കാർ, അന്തർസംസ്ഥാന യാത്രക്കാർ എന്നിവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്. ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് പുതിയ മാർ​ഗനിർദ്ദേശത്തിലൂടെ തിരുത്തൽ വരുത്തിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More