കൊവിഡ് ബാധിച്ച് ഡൽഹിയിൽ മലയാളി നഴ്സ് മരിച്ചു

കൊവിഡ് ബാധിച്ച് ഡൽഹിയിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം വള്ളിക്കോട് സ്വദേശി അംബികയാണ് മരിച്ചത്. 46 വയസ്സായിരുന്നു  പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഇവരെ സഫ്​ദർജം​ഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രജൗരി ​ഗാർഡനിലാണ് ഇവർ താമസിച്ചിരുന്നത്. ‍കീർത്തി ന​ഗറിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു.

വെന്റിലേറ്ററിലായിരുന്ന ഇവരുടെ മരണം വൈകീട്ടാണ് സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവ് മലേഷ്യയിലാണ്. രണ്ട് മക്കളുണ്ട്. ഡൽഹിയിൽ 500 ഓളം മലയാളികൾ ഉൾപ്പെടെയുള്ള ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സ് മരിക്കുന്നത്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More