ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 282 പേര് മരണപ്പെട്ടു. കഴിഞ്ഞ 4 ദിവസങ്ങളിലെ മരണനിരക്കില്‍ ചെറിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുത്തനെ കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് നിരക്ക് ഉയരുകയായിരുന്നു. ബുധനാഴ്ച 545 ഉം വ്യാഴാഴ്ച 363 ഉം വെള്ളിയാഴ്ച 338 ഉം ഇന്നലെ രാജ്യത്ത് 351പേരുമാണ് മരണപ്പെട്ടത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,675 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,959 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,154 ആയി.