24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് 9 പേർ മരണം

 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് 9 പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 128 ആയി. 646 പേര്‍ക്കാണ് ഇന്ന് കൊവിഡ്  സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോ​ഗം ബാധിച്ചവരുടെ എണ്ണം 17728 ആയി. 8258 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 611 പേർ രോ​ഗമുക്തി നേടി. ചെന്നൈയിൽ മാത്രം ഇന്ന് 510 കേസുകളാണുള്ളത്. ചെന്നൈയിൽ മാത്രം 11641 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് മരിച്ചവരിൽ 7 പേരും ചെന്നൈയിൽ നിന്നുള്ളവരാണ്. 6055 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ചെങ്കൽപേട്ടിൽ 23 ഉം തിരുവള്ളൂരിൽ 25 ഉം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകള്‍ നടക്കുന്നത് തമിഴ്നാട്ടില്ലാണ്. സംസ്ഥാനത്തെ നാല് ലക്ഷത്തിലധികം പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

കർണാടകയിൽ ഇന്ന് 100 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2282 ആയി. 17 പേ‍ർ രോ​ഗമുക്തി നേടി. ആന്ധ്രയിൽ 97 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More