ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് -19 മരണവും രോഗീ വര്‍ദ്ധനവും കുറഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് ഫലപ്രദമായി തന്നെ മറികടക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വ്യാപാര സ്ഥാപനങ്ങളും കടകളും ചെറു വ്യവസായ യുണിറ്റുകാളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
37,000 ത്തോളം ആളുകളാണ് ബ്രിട്ടനില്‍ കൊവിഡ് -19 മൂലം മരണപ്പെട്ടത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ട രാജ്യം കൂടിയാണ് ബ്രിട്ടന്‍. ലോകത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്നതും ബ്രിട്ടനിലാണ്. ഇപ്പോഴും മരണ രോഗീ നിരക്ക് ഉയര്‍ച്ച താഴ്ചകളിലൂടെ തന്നെയാണ് പോകുന്നത്. ഇതിനിടയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇളവ് രാജ്യത്തെ രോഗ വ്യാപനത്തെ എങ്ങനെ ബാധിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.