കൊവിഡ്‌-19 നിരക്കുകളില്‍ ഗണ്യമായ കുറവ്, ബ്രിട്ടന്‍ ശുഭാപ്തി വിശ്വാസത്തില്‍

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ72 മണിക്കൂറിനുള്ളില്‍ 373 പേര്‍ മരണപ്പെട്ടു കഴിഞ്ഞ 4 ദിവസങ്ങളിലെ മരണനിരക്കില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 37,048 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ്  ബ്രിട്ടന്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ മരണ നിരക്കിലെ കുറവ് വലിയ ആത്മവിശ്വാസമാണ് രാജ്യത്തെ ആരോഗ്യ ഭരണ സംവിധാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ വെറും 8,073 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,227 ആയി.

കൊവിഡ്‌ നിരക്കിലെ കുറവ് ഉണ്ടാക്കിയ ആത്മവിശ്വാസത്തില്‍  പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ്‌ ഫലപ്രദമായി തന്നെ മറികടക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വ്യാപാര സ്ഥാപനങ്ങളും കടകളും ചെറു വ്യവസായ യുണിറ്റുകാളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. 


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More