ലോക്ഡൗൺ ലംഘിച്ച് മദ്യം വിറ്റ ബാർ ഉടമ അറസ്റ്റില്‍

ലോക്ഡൗൺ ലംഘിച്ച് മദ്യം വിറ്റ ബാർ ഉടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സിറ്റി പാലസ് ഉടമ നരേന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. നരേന്ദ്രന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. അനധികൃതമായി സൂക്ഷിച്ച ആറ് ലിറ്ററോളം  മദ്യമാണ് കണ്ടെത്തിയത്.

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഇയാളുടെ ബാറിൽ നിന്ന് കടത്തി വീട്ടിൽ വിൽപനക്ക് വെച്ച മദ്യമായിരുന്നു ഇത്. വൻ വിലക്കാണ് മദ്യം വിൽപന നടത്തിയത്. തുടർന്ന് നരന്ദ്രന്റെ ബാറിൽ എക്സൈസ് പരിശോധന നടത്തി. ബാറിലെ മദ്യത്തിൽ അളവ് കുറവ് കണ്ടെത്തി. മൂന്ന് ബാർ ജീവനക്കാരെയും എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതിയെ പെരിന്തൽമണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More