ലണ്ടന്‍: കൊവിഡ് -19 നിരക്കിലെ കുറവ് ഉണ്ടാക്കിയ ആത്മവിശ്വാസത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിറകെ പ്രതിദിന മരണ നിരക്കില്‍ വലിയ വര്‍ദ്ധന. ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 412 പേരാണ് മരണപ്പെട്ടത്. കൊവിഡ് ഫലപ്രദമായി തന്നെ മറികടക്കാന്‍ സാധിക്കുമെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി വ്യാപാര സ്ഥാപനങ്ങളും കടകളും ചെറു വ്യവസായ യുണിറ്റുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുണ്ടായ മരണ നിരക്കിലെ വര്‍ദ്ധനവ് രാജ്യത്തെ വീണ്ടും ആശങ്കയിലെക്കാണ് കൊണ്ടുപോകുന്നത്.
കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ മരണ നിരക്കിലെ കുറവ് വലിയ ആത്മവിശ്വാസമാണ് രാജ്യത്തെ ആരോഗ്യ ഭരണ സംവിധാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ദ്രുതഗതിയില്‍ ലോക്ക് ഡൌണ്‍ പിന്‍വലിക്കുന്നതും കാര്യങ്ങള്‍ ലാഘവത്തോടെ എടുക്കുന്നതും രണ്ടാം വട്ട രോഗ വ്യാപനത്തിനിടവരുത്തുമെന്ന് ഡബ്ല്യു എച്ച് ഒ കഴിഞ്ഞ ദിവസം ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് -19 കൂട്ട മരണങ്ങള്‍ ഇപ്പോഴും തുടരുന്ന അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിരക്കിലെ ശരാശരിയില്‍ വന്ന കുറവിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിറകെയാണ് ഡബ്ല്യു എച്ച് ഒ താക്കീതുമായി രംഗത്തു വന്നത്.
ബ്രിട്ടനില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 37,460 ആയി. 2,67,240 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.