ഗുജറാത്തില്‍ രോഗം പടര്‍ത്തിയത് നമസ്തേ ട്രംപ്‌ - യശ്വന്ത് സിന്‍ഹ

ഡല്‍ഹി: ഗുജറാത്തില്‍ കോവിഡ്-19 വ്യാപനം ശക്തമാക്കിയതും 938 ആളുകളുടെ മരണത്തിനിടയാക്കിയതും നമസ്തെ ട്രംപ് എന്ന പരിപാടിയാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി മുന്‍ നേതാവുമായ യശ്വന്ത് സിന്‍ഹ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.  നമസ്തേ ട്രംപ് പരിപാടി നടന്ന അഹമ്മദാബാദില്‍ മാത്രം 700 പേരാണ് മരണമടഞ്ഞത്.

രോഗവ്യാപനത്തിനു കാരണമായി തബ്ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തുന്നവര്‍ എന്തുകൊണ്ട്  നമസ്തെ ട്രംപ് പരിപാടിയെ കുറിച്ചും അതുവഴി രോഗം പടര്ത്തിയവരെ കുറിച്ചും മിണ്ടുന്നില്ല എന്ന് യശ്വന്ത് സിന്‍ഹ ചോദിച്ചു.ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പങ്കെടുത്ത പരിപാടിയാണ് അഹമ്മദാബാദില്‍ നടന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ മൌനം പാലിക്കുകയാണെന്നും സിന്‍ഹ ആരോപിച്ചു.

ലോകാരോഗ്യ സംഘടന കൊവിഡിനെ മഹാമാരിയായി നിശ്ചയിച്ചതിനു പിന്നാലെയാണ് നമസ്തേ ട്രംപ് പര്പാടി നടന്നെതെന്നും ഇത് വഴിയാണ് ഗുജറാത്തില്‍ രോഗ വ്യാപനം ശക്തമായതെന്നും നേരത്തെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വവും ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More