കൊവിഡ്: പാർലമെന്റ് മന്ദിരം അടച്ചു

 ജീവക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡൽഹിയിലെ പാർലമെന്റ് മന്ദിരം അടച്ചു. രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഉദ്യോ​ഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പാർലമെന്റ് അനക്സ് മന്ദിരവും സീൽ ചെയ്തു. കെട്ടിടത്തിന്റെ രണ്ട് നിലകളാണ് അടച്ചത്.  രാജ്യസഭാ , ലോക്സഭാ സെക്രട്ടറിയേറ്റുകളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. ജൂലൈയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനങ്ങൾ നടക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളും ഏതാനും ദിവസത്തേക്ക് അവസാനിപ്പിച്ചു. കെട്ടിടം ഉടൻ അണുവിമുക്തമാക്കും. ഇതിന് ശേഷമാകും കെട്ടിടത്തിലെ ഓഫീസുകൾ വീണ്ടു തുറക്കുക .

ഡൽഹിയിൽ രോ​ഗബാധിതരുടെ എണ്ണം 16281 ആയി.8470 പേരാണ് ചികിത്സയിൽ ഉള്ളത്. അസുഖം ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 316 പേർ മരിച്ചു. സെൻട്രൽ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോ​ഗ ബാധിതരുളളത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More