ഡല്‍ഹി: രാജ്യത്തിന്റെ പല കോണുകളിലും കൊവിഡ് -19 മായി ബന്ധപ്പെട്ട സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ആരോഗ്യരംഗത്തെ പ്രമുഖ സംഘടനകള്‍. ഇന്ത്യന്‍ അസോസിയേഷന് ഓഫ് എപ്പിഡമിയോളജിസ്റ്റ്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പ്രിവന്റിവ് മെഡിസിന് ആന്‍ഡ് സോഷ്യല്‍ മെഡിസിന്, ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന് എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഈ സംഘടനകള്‍ പ്രസ്താവന ഇറക്കിയത്. പകര്‍ച്ച വ്യാധികള്‍ നേരിടുന്നതില്‍ ദീര്‍ഘകാലത്തെ അനുഭവ പരിജ്ഞാനമുള്ളവരുടെ അറിവിനെ ഉപയോഗപ്പെടുത്താണോ അവരെ മുഖവിലക്കെടുക്കാ നോ തയറാകാത്തതിന്റെ ഫലമാണ് ഇപ്പോള്‍ രാജ്യം ആനുഭാവിക്കുന്നത് എന്നും പ്രസ്താവനയില്‍ പറയുന്നു.
മുന്നോരുക്കമില്ലാതെ നടപ്പാക്കിയ ലോക്ക് ഡൌണ്‍ രോഗ വ്യാപനത്തിന് കാരണമായി. മുംബൈ, ദല്‍ഹി പട്ടണങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതില്‍ വന്ന കാലതാമസം തിരിച്ച്ടിയായെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.