സാമ്പത്തിക നിലമെച്ചപ്പെടുത്താൻ 5 നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി

രാജ്യത്തിന്റെ സാമ്പത്തിക നിലമെച്ചപ്പെടുത്താൻ 5 ഇന നിർദ്ദേശങ്ങളുമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ 125 ആം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. അടിസ്ഥാന സൗകര്യം, വികസനം, ​നൂതന ആശയം ദൃഢനിശ്ചയം തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോയാൽ രാജ്യം പുരോ​ഗതി പ്രാപിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു ജൂൺ എട്ടിന് ശേഷം ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പോരാട്ടത്തിന്റെ പാതയിലാണ് വ്യവസായ സമൂഹവും രാജ്യവും. രാജ്യത്തിന്റെ വളർച്ചാ നിരക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്. വിവിധ മേഖലകളിൽ ലോക്ഡൗൺ തിരിച്ചടിയുണ്ടാക്കിയെങ്കിലും ഇതിനെ നേരിടാനുള്ള കരുത്ത് രാജ്യത്തിനുണ്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് എംഎസ്എംഇ സെക്ടറുകളിൽ ഇളവ് അനുവദിച്ചത്. ആത്മനിർഭർ പദ്ധതി രാജ്യത്ത് സുസ്ഥിര വികസനം കൊണ്ടുവരും. വളർച്ചാ നിരക്ക് തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ​ഗണ ഫലം ഉടൻ ലഭിക്കുമെന്നും അ​ദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ നിർണമാണ പ്രവൃത്തികളുടെ ഹബ് ആക്കിമാറ്റണമെന്ന് അദ്ദേഹം വ്യവസായ സമീഹത്തോട് അഭ്യർത്ഥിച്ചു. ഇത് രാജ്യത്തെ വളർച്ചയുടെ പുരോ​ഗതിയിലെക്ക് നയിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 16 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More