കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെജി വർ​ഗീസിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. മൃതദേഹം നെട്ടയത്തെ സെമിത്തേരിയിൽ സംസ്കരിക്കുന്നത് കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞിരുന്നു. നാലഞ്ചിറ ഇടവകയിലെ സെമിത്തേരിയിൽ സംസ്കാരം നടത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സംസ്കാരത്തിന് അനുയോജ്യമായ സ്ഥലം ഇന്ന് തന്നെ കണ്ടെത്തി അറിയിക്കാമെന്ന് ഓർത്തോഡോക്സ് സഭ കോർപ്പറേഷൻ അധികാരികളെ അറിയിക്കുകായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെജി വർ​ഗീസ് കൊവിഡ് ബാധിച്ച് മരിച്ചത്. ബൈക്ക് അപകടത്തിൽ പരുക്കേറ്റാണ് കെ ജി വർ​ഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ന്യൂമോണിയാ ബാധയും പനിയും ഉണ്ടായിരുന്നു. കൊവിഡ് സംശയത്തെ തുടർന്ന് ഇയാളുടെ സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. ഇയാളുടെ സമ്പർക്കം സംബന്ധിച്ച് പൊലീസും ആരോ​ഗ്യ പ്രവർത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

കെ ജി വർ​ഗീസ് മരിച്ചതിനെ തുടർന്ന് ന​ഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇയാളുടെ വീടുള്ള നാലാഞ്ചിറ ഭാ​ഗം കണ്ടെയ്ൻമെന്റ് സോണാക്കി. കെ ജി വർ​ഗീസിനെ ചികിത്സിച്ച പേരൂർക്കട ആശുപത്രയിലെ രണ്ട് വാർഡുകൾ അടച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 10 ഡോക്ടർമാരടക്കം 23 ആരോ​ഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോയി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More