ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഐഎംഎ

സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഐഎംഎ. രോ​ഗത്തിന്റെ ഉറവിടം അറിയാത്ത രോ​ഗികളുടെ എണ്ണം കൂടുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനയാണ്. രണ്ടാം ഘട്ടത്തിൽ 30 ഓളം പേരുടെ രോ​ഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രോ​ഗം മൂലം മരിച്ചവരുടെയും ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യം നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. കൂടതൽ പേർക്ക് രോ​ഗം വന്നാൽ താങ്ങാനുള്ള കരുത്ത് ആരോ​ഗ്യമേഖലക്ക് ഇല്ല.

മാളുകൾ ഉൾപ്പെടെ ആളുകൾ കൂട്ടം കൂടുന്ന ഇടങ്ങൾ തുറക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. കേരളത്തിൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. പൊതു ഇടങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിച്ചില്ലെങ്കിൽ രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകും. രോ​ഗ വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാക്കരുതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.  ഐഎംഎ പ്രസിഡന്റ് വാർത്താകുറിപ്പിലൂടെയാണ് സർക്കാറിനോട് ഇക്കാര്യം അറിയിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More