പത്തനംതിട്ട അടൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു. തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജനാണ് മരിച്ചത്. ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചു.കെട്ടിട നിർമാണ തൊഴിലാളിയാണ്. ഒറ്റക്കാണ് ഇയാൾ കഴിഞ്ഞിരുന്നത്. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സ്രവ പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും മൃദദേഹം സംസ്കരിക്കുക.
അടൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു