ഡല്‍ഹി: മതേതര, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന ബ്രിട്ടീഷ് പുരസ്കാരമായ റിച്ചാര്‍ഡ് ഡോകിന്‍സ് അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന് ലഭിച്ചു. മനുഷ്യ പുരോഗതി ലക്ഷ്യമിട്ടുള്ള ജാവേദ് അക്തറിന്റെ സാമൂഹ്യ ഇടപെടലുകളും വിമര്‍ശനാത്മക ചിന്തകളും കണക്കിലെടുത്താണ് പുരസ്ക്കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി പ്രസ്താവിച്ചു. ഈ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് ജാവേദ് അക്തര്‍
ബ്രിട്ടീഷ് ജീവശാസ്ത്രകാരനായ റിച്ചാര്‍ഡ് ഡോകിന്സിന്റെ സ്മരണാര്‍ത്ഥം എത്തിസ്റ്റ് അലയന്‍സ് ഓഫ് അമേരിക്കയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'ദി സെല്‍ഫിഷ് ജീന്‍' എന്ന പുസ്തകത്തിന്റെ വായനയോടെ താന്‍ റിച്ചാര്‍ഡ് ഡോകിന്സിന്റെ ആരാധകനായിത്തീര്ന്നതാണെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്ക്കാരം ലഭിച്ചതിനെ താന്‍ വലിയ ബഹുമതിയായാണ് കണക്കാക്കുന്നതെന്നും ജാവേദ് അക്തര്‍ പ്രതികരിച്ചു.
മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന സമകാലിക പരിതസ്ഥിതിയില്‍ ഈ പുരസ്ക്കാരത്തിന് വലിയ പ്രസക്തിയുണ്ടെന്ന് വിഖ്യാത അഭിനേത്രിയും ജാവേദ് അക്തറിന്റെ ഭാര്യയുമായ ശബാന അസ്മി പറഞ്ഞു.