പ്രസിഡന്റ് ബോള്‍സനാരോ ഡാറ്റ മറച്ചു വെയ്ക്കുന്നു, ബ്രസീലിനെതിരെ ആരോപണം ശക്തം

ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  506 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 676 ആയിരുന്നു. എന്നാല്‍ അതിനു മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 2,265 പേരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച 1471 ഉം വ്യാഴാഴ്ച 1259 ഉം ബുധനാഴ്ച  1,263 പേരുമാണ്  മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് കൂടിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണ-രോഗീ നിരക്കുകള്‍ കുറച്ചു കാണിക്കാനായി ബ്രസീലില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നു എന്ന് അന്തര്‍ദേശീയ തലത്തില്‍ തന്നെ ആരോപണം ഉയര്‍ന്നതോടെ ബ്രസീല്‍  പ്രസിഡന്റ് ബോള്‍സനാരോ പ്രതിസന്ധിയിലായിരിക്കുകയാണ്.  ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് പുതിയ മരണസംഖ്യ ഏറെ വൈകി ബ്രസീല്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

പ്രതിദിനം ആയിരത്തി ഇരുനൂറിനു മുകളിലും താഴെയുമായാണ് മരണനിരക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കനുസരിച്ച് പ്രതിദിന മരണനിരക്ക് 500 -600 നിലവാരത്തിലാണ്. ഇതാണ് പുതിയ ആരോപണങ്ങള്‍ക്ക് വഴിതെളിച്ചത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്‌-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 38,497 ആയി. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കക്ക് തൊട്ടുതാഴെ രണ്ടാമതായാണ് ബ്രസീല്‍ നില്‍ക്കുന്നത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 31,197 പേര്‍ക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7.42,084 ആയി.

അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍  കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്. ഈയോരവസ്ഥയില്‍ രാജ്യത്തെ കൊണ്ടെത്തിക്കുന്നതില്‍  ബ്രസീല്‍ ഭരണകൂടത്തിന് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More