ഷാഹിദ് അഫ്രിദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്‌‌താന്‍ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രിദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡയയിലൂടെ  അഫ്രീദി  തന്നെയാണ് രോ​ഗബാധിതനാണെന്ന വിവരം അറിയിച്ചത്.

വ്യാഴാഴ്ച മുതല്‍ ശരീരത്തിന് സുഖമില്ലായ്‌മ തോന്നിയിരുന്നു. ശരീരമാകസലം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം  കൊവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ പ്രാർത്ഥിക്കണം എന്നാണ് അഫ്രീദി ട്വിറ്ററിൽ കുറിച്ചത്.

കൊവിഡ് രോ​ഗം ബാധിതനാകുന്ന രണ്ടാമത്തെ പാകിസ്താൻ ക്രിക്കറ്റ് താരമാണ് അഫ്രീദി. പാക് മുൻ ഓപ്പണർ തൗഫീക്ക് ഉമറിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാകസ്താനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്ന സഫർ സർഫറാസ് രോ​ഗം മൂലം മരണമടഞ്ഞിരുന്നു.

പാകിസ്താനിൽ ഏറ്റവും അധികം ആരാധകരുളള ക്രിക്കറ്റ് താരമാണ് അഫ്രീദി. 17 വയസിൽ ക്രിക്കറ്റിൽ അരങ്ങേറിയ അഫ്രീദി 36 പന്തിൽ സെഞ്ച്വറി കുറിച്ചാണ് ക്രിക്കറ്റ് ലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചത്. 40 കാരനായ അഫ്രീദി 2017 ൽ  അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.  ആഭ്യന്തര ട്വന്റി ട്വന്റി ക്രിക്കറ്റിൽ സജീവമാണ് അഫ്രീദി

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More