മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്. 7 പേർ ആരോ​​ഗ്യ പ്രവർത്തകർ

 മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി  കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ മഞ്ചേരി  മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിക്കും ഒരു പാലക്കാട് സ്വദേശിക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോ​ഗം

സ്ഥിരീകരിച്ചവർ- 1- കരുവാരകുണ്ടിലെ 108 ആംബുലൻസ് ജീവനക്കാരൻ  കോഴിക്കോട് കക്കോടി സ്വദേശി 24 വയസ്സുകാരൻ - ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2- കൊണ്ടോട്ടി കൊട്ടുക്കരയിലെ 10 ദിവസം പ്രായമായ കുഞ്ഞ് - മെയ് 17ന് അതിന് പോസിറ്റീവായ മുന്നിയൂർ ചിലക്കൽ സ്വദേശിയുടെ പേരമകൾ . ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.

3- തെന്നല വെന്നിയൂർ പെരുമ്പുഴ സ്വദേശിനി 39 വയസ്സ് - തെന്നല പഞ്ചായത്തിലെ പതിനാലാം വാർഡിലെ ആശാ വർക്കർ - ജൂൺ 11ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4- വട്ടംകുളം അത്താണിക്കൽ സ്വദേശി 44 വയസ്സ് - തെന്നല PHC യിലെ JHI- ജൂൺ 11ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

5- വളാഞ്ചേരി സ്വദേശി  30 വയസ്സ്- എടയൂർ പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റൻറ് ആണ് - ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

6- വട്ടംകുളം കുറ്റിപ്പാല  സ്വദേശി  57 വയസ്സ് -  മറ്റു 32 പേരോടൊപ്പം ബസ്സിൽ മെയ് 29ന് എടപ്പാൾ കോവിഡ് കെയർ സെൻററിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.  ജൂൺ ഏഴിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7- തിരുവാലി സ്വദേശി 36 വയസ്സ് - മഞ്ചേരി മെഡിക്കൽ കോളേജിലെ ക്ലീനിങ്ങ് സ്റ്റാഫ് - ഇന്ന് ആശുപത്രിയിൽ ഇതിൽ പ്രവേശിപ്പിച്ചു.

8- തിരുനാവായ പഞ്ചായത്തിലെ 108 ആംബുലൻസ് നഴ്സ് 30 വയസ്സ്  , തിരുവനന്തപുരം നേമം സ്വദേശിനി- ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

9- ആലിപ്പറമ്പ്  ആനമങ്ങാട് സ്വദേശിനി 31 വയസ്സ് -സിവിൽ ഡിഫൻസ് ഫോഴ്സ് വളണ്ടിയർ - ഇന്നലെ പോസിറ്റീവായ ഫയർഫോഴ്സ് ജീവനക്കാരനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് - ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

10- തിരൂരങ്ങാടി ചെമ്മാട് സ്വദേശി 70 വയസ്സ് - കുവൈറ്റ് - കൊച്ചി j9 15407 വിമാനത്തിൽ മെയ് 27ന് നാട്ടിലെത്തി മുട്ടിപ്പാലം കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. - ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11- പൊന്മുണ്ടം വൈലത്തൂർ അടർശ്ശേരി സ്വദേശി 40 വയസ്സ് - കുവൈറ്റ് - കൊച്ചി j9 15407 വിമാനത്തിൽ മെയ് 27ന് നാട്ടിലെത്തി മുട്ടിപ്പാലം കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. - ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

12- ആലിപ്പറമ്പ് കീഴാറ്റൂർ സ്വദേശി 45 വയസ്സ് - കുവൈറ്റ് - കൊച്ചി j9 15407 വിമാനത്തിൽ മെയ് 27ന് നാട്ടിലെത്തി മുട്ടിപ്പാലം കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. - ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

13- വെട്ടം പറവണ്ണ സ്വദേശി 40 വയസ്സ് - കുവൈറ്റ് - കൊച്ചി j9 15407 വിമാനത്തിൽ മെയ് 27ന് നാട്ടിലെത്തി മുട്ടിപ്പാലം കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. - ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

14- പുൽപ്പറ്റ വളമംഗലം സ്വദേശി 43 വയസ്സ് - കുവൈറ്റ് - കൊച്ചി j9 15407 വിമാനത്തിൽ മെയ് 27ന് നാട്ടിലെത്തി മുട്ടിപ്പാലം കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. - ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

15 - നിലമ്പൂർ ഭൂദാനം വെളുമ്പിയമ്പാടം സ്വദേശി 40 വയസ്സ് - ദമാം- കണ്ണൂർ വിമാനത്തിൽ  ജൂൺ പത്തിന് കണ്ണൂർ എത്തി - കണ്ണൂർ ജില്ലയിൽ ചികിത്സയിൽ കഴിയുന്നു.

16 -കോഴിക്കോട് കുതിരവട്ടംമൈലമ്പാടി സ്വദേശി 26 വയസ്സ് - കോഴിക്കോട് വിമാനത്താവളത്തിലെ ജൂനിയർ എക്സിക്യൂട്ടീവ് - ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

17 - ഒതളൂർ പാലക്കാട് സ്വദേശി 50 വയസ്സ് - മസ്കറ്റ് - കോഴിക്കോട് 6 ഇ 9343വിമാനത്തിൽ നാട്ടിലെത്തി -ഇയാളെ നേരിട്ട് വിമാനത്താവളത്തിൽനിന്നും മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇയാൾക്ക് ഹൃദയ സംബന്ധമായ അസുഖവും ന്യുമോണിയയുമുണ്ട്  തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

മലപ്പുറം ജില്ലയില്‍  ഏഴ് പേര്‍ കൂടി രോഗമുക്തരായി. മെയ് 28 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര മൂത്തേടം സ്വദേശി 36 കാരന്‍, ജൂണ്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചവരായ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26 കാരന്‍, പെരുമ്പടപ്പ് നൂണക്കടവ് സ്വദേശി 24 കാരന്‍, നന്നമ്പ്ര തെയ്യാലുങ്ങല്‍ വെള്ളിയാമ്പുറം സ്വദേശി 30 കാരന്‍, ജൂണ്‍ രണ്ടിന് വൈറസ് ബാധ കണ്ടെത്തിയ ഐസൊലേഷനിലായ കാലടി നരിപ്പറമ്പ് സ്വദേശി 46 കാരന്‍, പുളിക്കല്‍ വലിയപറമ്പ് സ്വദേശി 30 വയസുകാരന്‍, പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനി ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊവിഡ്  സ്ഥിരീകരിച്ച് ജില്ലയില്‍ 208 പേരാണ്  നിലവില്‍  ചികിത്സയിലുള്ളത്. ഇതില്‍ ആറ് പാലക്കാട് സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും, രണ്ട് കോഴിക്കോട് സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും.  ജില്ലയില്‍ ഇതുവരെ 279 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,057 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 951 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More