ഫസ്റ്റ് ബെൽ: നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

തിരുവനന്തപുരം: സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' പദ്ധതിയിൽ നാളെ (തിങ്കളാഴ്ച ,ജൂൺ 15) മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.

സമയത്തില്‍ മാറ്റമില്ല 

ട്രയൽ അടിസ്ഥാനത്തിൽ  സംപ്രേഷണം ചെയ്ത ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കിയിരുന്നു നാളെ  മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്. വിക്ടേഴ്‌സ് വെബിൽ 27 ടെറാബൈറ്റ് ഡൗൺലോഡ് ഒരു ദിവസം നടന്നു. യൂട്യൂബിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറിൽ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്‌സ് മൊബൈൽ ആപ്പ് ഡൗൺലോഡു ചെയ്തു. ചില ക്ലാസുകൾ 40 ലക്ഷത്തിലധികം പേർ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗൾഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ നിന്നും ക്ലാസുകൾ കാണുകയുണ്ടായി. 

ഇംഗ്ലീഷ് മീഡിയത്തില്‍ ക്ലാസൂകള്‍ 

ഓണ്‍ലൈന്‍ ച്കാസ്സില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് സഹായകമാകുന്ന വിധം വിഷയങ്ങള്‍ എഴുതിക്കാണിക്കും. ഹിന്ദി തുടങ്ങിയ ബഷാ പഠന ക്ലാസ്സുകളില്‍ മലയാളത്തില്‍ വിശദീകരണം നല്‍കുന്നതായിരിക്കും. ഉറുദു, സംസ്കൃതം, അറബിക് ക്ലാസ്സുകളും തുടങ്ങും. 

ആദ്യ ക്ലാസുകളുടെ ഫീഡ്ബാക്കനുസരിച്ചാണ് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാന്‍  തീരുമാനിച്ചത്. ഇതിനു പുറമേ മറ്റ് വിഷയങ്ങൾ ഉൾപ്പെടുത്താനും  സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കിൽ victerseduchannel   ൽ ലൈവായും, യുട്യൂബിൽ  itsvicters  വഴിയും ക്ലാസുകൾ കാണാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതുപോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബിൽ നിന്നും, ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്തുംക്ലാസുകൾ കാണാം.

തമിഴ്, കന്നട മീഡിയം ക്ലാസുകൾ യൂ ട്യൂബിൽ

തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകൾ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിന്റെ പാലക്കാട്, കാസർഗോഡ്, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തിൽ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെ.യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകൾ തയാറാക്കുന്നത്. ഇത് ആദ്യ അഞ്ചുദിവസം ട്രയൽ അടിസ്ഥാനത്തിലാണ്. ഇവ പ്രാദേശിക കേബിൾ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്‌സൈറ്റിൽ  (www.kite.kerala.gov.in)  ലഭ്യമാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More