കെഎസ്ആർടിസി ബസുകളിൽ കൊവിഡ് സുരക്ഷ വർദ്ധിപ്പിക്കും. കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവറുടെ ക്യാബിൻ പ്രത്യേകം വേർതിരിക്കും. യാത്രക്കാരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ഗ്ലൗസ്, സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിക്കാനും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കർശന നിർദ്ദേശം നൽകിയിയിട്ടുണ്ട്. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ ബസുകളിൽ ഒരുക്കും.
കോഴിക്കോട് കണ്ണൂർ കൊച്ചി വിമാനത്താവളങ്ങളും റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസുകളിലാണ് ഈ സംവിധാനങ്ങൾ ആദ്യം ഒരുക്കുക. പിന്നീട് മറ്റ് ബസുകളിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ കർശനമായി നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.