ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതിക്ക് അധിക ബിൽ തുക വാങ്ങിയെന്ന പരാതിയിൽ ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടി. അശാസ്ത്രീയമായാണ് ബിൽ തയ്യാറാക്കിയതെന്ന് ആരോപിച്ച് മൂവാറ്റുപുഴ സ്വദേശിയായ വിനയനാണ് കോടതിയെ സമീപിച്ചത്. വൈദ്യുതി ബില്ല് കണക്കാക്കുന്ന രീതി സംബന്ധിച്ച് വിശദീകരണം കെഎസ്ഇബിയിൽ നിന്ന് തേടണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായി തയ്യാറാക്കിയതിനാലാണ് ഉപഭോക്താക്കൾക്ക് വൻതുകക്കുള്ള ബില്ല് നൽകേണ്ടിവന്നത്. 60 ദിവസത്തെ റീഡിംഗ് നടത്തണമെന്ന ചട്ടം കെഎസിഇബി ലംഘിച്ചെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഹർജി പരിഗണിച്ച ഹൈക്കോടതി മറ്റന്നാൾ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.
അധിക ബിൽ: ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടി