ഇന്ധനവില വര്‍ധന തുടരുന്നു; യാതൊരു കുലുക്കവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

ഇന്ധനവില വര്‍ധന തുടരുന്നു. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് കൂടിയത്. പതിനാല് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 86 പൈസയാണ് കൂടിയത്. കഴിഞ്ഞ 19 മാസത്തെ ഉയർന്ന വിലയിലാണിത്​. ജൂൺ ഏഴ്​ മുതൽ ഒരു ലിറ്റർ പെ​ട്രോളിന്​ 7.65 രൂപയും ഡീസലിന്​ 73.55 രൂപയുമാണ് ഇപ്പോഴത്തെ വില. 

കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഈ ഇന്ധന വില വര്‍ധനവ് എന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നിട്ടും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അതേസമയം, ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ  ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. പമ്പിൽ നിന്നും ഒരാൾ ഇന്ധനം നിറക്കു​​മ്പോള്‍ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ്​ പോകുന്നത്​.

രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ക്രൂ​​ഡ്​ ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യാ​​ണ്​ ഇ​​ന്ധ​​ന​​വി​​ല കൂ​​ട്ടാ​​ൻ കാ​​ര​​ണ​​മാ​​യി പ​​റ​​യു​​ന്ന​​ത്. എന്നാല്‍, വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞ​​പ്പോ​​ൾ ഇ​​തി​ന്റെ ആ​​നു​​കൂ​​ല്യം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക്​ നല്‍കാന്‍ കമ്പനികള്‍ തയ്യാറാവുകയോ, അവരെക്കൊണ്ട് കുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയോ ചെയ്തില്ല.

Contact the author

Business Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More