മുന്‍ - പ്രസിഡന്റിന്റെ പേര് നീക്കാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യൂണിവേര്‍സിറ്റി

മുന്‍ യുഎസ് പ്രസിഡന്റ്‌ വൂഡ്രോ വില്‍സന്‍റെ പേര് കെട്ടിടങ്ങളിലൊന്നില്‍നിന്നും നീക്കം ചെയ്യാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യുണിവേര്‍സിറ്റി. ജോര്‍ജ് ഫ്ലോയിടിന്റെ കൊലപാതകത്തെതുടര്‍ന്ന് വര്‍ഗീയതക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളോട്  ചേര്‍ന്നുകൊണ്ടാണ് യുണിവേര്‍സിറ്റി ഈ തീരുമാനം എടുത്തത്. വൂഡ്രോ വില്‍‌സണ്‍ സ്വീകരിച്ചിരുന്ന വര്‍ഗീയതയെയും വര്‍ണ്ണവിവേചനത്തെയും എതിര്‍ത്താണ് തീരുമാനം.

1913 മുതല്‍ 1921 വരെ യു എസ് പ്രസിഡന്റ്‌ ആയിരുന്ന വില്‍‌സണ്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രിന്‍സ്റ്റനിലെക്കുള്ള പ്രവേശനം നിഷേധിക്കുകയും, കു ക്ലക്സ് ക്ലാനിന്‍റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്തിരുന്നു. പേര് നീക്കം ചെയ്യാനുള്ള തീരുമാനത്തെ പ്രിന്‍സ്റ്റന്‍ പ്രസിഡന്റ്‌ ക്രിസ്റ്റോഫര്‍ ഈസ്ഗൃബെര്‍ അംഗീകരിച്ചു. വില്‍സണ്‍ന്‍റെ നിലപാടുകള്‍ അങ്ങേയറ്റം വര്‍ഗീയപരമായിരുന്നെന്നും അദ്ദേഹത്തിന്റെ സമയത്തെ ആശയങ്ങള്‍ക്കുപോലും എതിരായിരുന്നുവെന്നും ഈസ്ഗ്യബെര്‍ പറഞ്ഞു. ഒരു റെസിടെന്‍ഷ്യല്‍ സ്കളിന്റെപേരില്‍ നിന്നും 'വില്‍‌സണ്‍' നീക്കം ചെയ്ത് പ്രിന്‍സ്റ്റന്‍ സ്കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ്‌ ഇന്റെര്‍ണല്‍ അഫ്ഫയേര്സ് എന്നാക്കിമാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

ഈ മാസം തുടക്കത്തില്‍ ന്യൂ ജെര്‍സിയിലെ മോന്‍മൌത്ത് യൂണിവേര്‍സിറ്റിയും അതിന്റെ കെട്ടിടങ്ങളിലൊന്നില്‍ നിന്ന് വൂഡ്രോ വില്‍‌സണ്‍ന്‍റെ പേര് നീക്കം ചെയ്തിരുന്നു. ജോര്‍ജ് ഫ്ലോയിടിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ ഒരുപാട് വര്‍ഗീയവാധികളുടെ സ്തൂപങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. പൊതുമുതലുകള്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് യു എസ് പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More