എണ്ണ ഉപരോധത്തിന് പിന്നില്‍ യുഎഇയാണെന്ന് ലിബിയ

ലിബിയയിലെ ആഭ്യന്തര യുദ്ധത്തത്തെ തുടര്‍ന്ന് എണ്ണ കയറ്റുമതി ഉപരോധം വീണ്ടും നടപ്പാക്കാന്‍ കിഴക്കന്‍ സേനയ്ക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നിര്‍ദ്ദേശം നല്‍കിയതായി ലിബിയയുടെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ (എന്‍ഒസി) ആരോപിച്ചു.

യുഎഇ യോടൊപ്പം ചേര്‍ന്ന് റഷ്യയും ഈജിപ്തും റിനെഗേഡ് മിലിട്ടറി കമാന്‍ഡര്‍ ഖലീഫ ഹഫ്താറിന്റെ കിഴക്കന്‍ ആസ്ഥാനമായുള്ള ലിബിയന്‍ നാഷണല്‍ ആര്‍മിയെ (എല്‍എന്‍എ) പിന്തുണയ്ക്കുന്നുണ്ട്. സംഭരണിയില്‍ നിന്ന് ടാങ്കറില്‍ എണ്ണ നിറക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഉപരോധം തുടരുമെന്ന് ശനിയാഴ്ച ഇവര്‍ വ്യക്തമാക്കി.

ആഫ്രിക്കയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ശേഖരമുള്ള രാജ്യമാണ് ലിബിയ. ട്രിപ്പോളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎൻ അംഗീകൃത ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് (ജിഎന്‍എ), കിഴക്കന്‍ ആസ്ഥാനമായുള്ള ലിബിയന്‍ നാഷണല്‍ ആര്‍മി (എല്‍എന്‍എ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ഭരണം കയ്യാളുന്നത്. 

ഉത്പാദനം നിര്‍ത്തലാക്കാനുള്ള നിര്‍ദേശങ്ങള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്  നല്‍കിയതായി എന്‍ഒസിയെ അറിയിച്ചിട്ടുണ്ട്, എന്നാല്‍ എന്‍ഒസിയുടെ ആരോപണത്തെക്കുറിച്ച് എൽ‌എൻ‌എ-യോ, യു‌എഇ-യോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More