തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ

കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചത്. ന​ഗര പ്രദേശവും തീര പ്രദേശവും തമ്മിലുളള ​റോഡ് ​ഗതാ​ഗതം പൂർണമായും അടക്കും. തീരപ്രദേശത്തുള്ളവരെ ന​ഗരത്തിലേക്കോ ന​ഗരത്തിലുള്ളവരെ തീരത്തേക്കോ പ്രവേശിപ്പിക്കല്ല. തീരദേശത്തെ ജീവതം സു​ഗമമാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. തീരദേശത്തുള്ളവരെ പരമാവധി വീട്ടിൽ ഇരുത്തി സമ്പർക്ക വ്യാപനം ഒഴിവാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും കർശനമാക്കും. രോ​ഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും.

തിരുവനന്തപുരം ജില്ലയിൽ 246 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 244 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം പകർന്നത്. ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിതിന് പുറമെ നൂറോളം പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് സമൂഹ വ്യാപനം സർക്കാർ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് സമൂഹ വ്യാപനം സ്ഥിരീകരിക്കുന്നത്. ജനങ്ങൾ കൂടുതൽ ജാ​ഗ്രത പുലർത്തുന്നതിനായാണ് സമൂഹ വ്യാപനം എന്ന അതി​ഗുരതുരമായ സാഹചര്യം സർക്കാർ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നത്. 

തിരുവനന്തപുരം ന​ഗരത്തിൽ ഏർപ്പെടുത്തിയ രണ്ടാഴ്ചത്തെ ലോക്ഡൗൺ ഉടൻ അവസാനിക്കും. രോ​ഗ വ്യാപനം കൂടുതലുളള ന​ഗരത്തിലെ ചില പ്രദേശങ്ങളിൽ അടച്ചിൽ തുടരും. രോ​ഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പരമാവധി ശ്രമം നടത്താനാണ് ആരോ​ഗ്യവകുപ്പും ജില്ലാ ഭരണകൂടുവും ശ്രമിക്കുന്നത്. രോ​ഗ വ്യാപനം കണ്ടെത്താനായി പരിശോധന വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

'എന്റെ കുഞ്ഞിനെ തിരികെ വേണം'; സെക്രട്ടറിയേറ്റിനുമുന്നില്‍ അനുപമയുടെ നിരാഹാര സമരം

More
More
Web Desk 5 hours ago
Keralam

സഹപാഠിയുടെ നെഞ്ചത്തല്ല ചോരത്തിളപ്പ് തീര്‍ക്കേണ്ടത്- എസ് എഫ് ഐക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍

More
More
Web Desk 1 day ago
Keralam

അനുപമയുടെ കുഞ്ഞല്ല നീതിയുടെ കുഞ്ഞാണ് തട്ടിയെടുക്കപ്പെട്ടത്- ഡോ. ആസാദ്

More
More
Web Desk 1 day ago
Keralam

എംജി സര്‍വ്വകലാശാലയിലെ സംഘര്‍ഷം; എസ്എഫ്‌ഐക്കാരെ ഉപദേശിച്ചിട്ടോ ജനാധിപത്യം പഠിപ്പിച്ചോ കാര്യമില്ലെന്ന് ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്; 1-ാം പ്രതി സരിത്ത് , ശിവശങ്കര്‍ 29-ാം പ്രതി

More
More
Web Desk 1 day ago
Keralam

കെ പി സി സി ഭാരവാഹി പട്ടിക; പാര്‍ട്ടിയാണ് വലുതെങ്കില്‍ ആരും പരാതിയുമായി വരില്ലെന്ന് കെ. സുധാകരന്‍

More
More